കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 490 പേർ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166632 ആയി. 163776 പേർ രോഗമുക്തരായി. നിലവിൽ 1810 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1722 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 911 കൊവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 230 പേർ ഉൾപ്പെടെ ആകെ 1810 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 216 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.