vayomitharam

കോഴിക്കോട്: കൊവിഡ് വ്യാപനം മൂലം രണ്ടു വർഷത്തോളമായി പ്രവർത്തനം മുടങ്ങിയ വയോമിത്രം മൊബൈൽ ക്ലിനിക്ക് ഭട്ട് റോഡ് ദോബി ഘാനയ്ക്ക് സമീപത്തെ ഹെൽത്ത് സെന്ററിൽ ഇന്ന് വീണ്ടും പ്രവർത്തിച്ചുതുടങ്ങും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സമയം.

സംസ്ഥാന സർക്കാരിന്റെ വയോമിത്രം പദ്ധതി പ്രയോജനപ്പെടുത്തി കോർപ്പറേഷനാണ് മൊബൈൽ ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നത്. കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന 65ന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ഇത്തരം ക്യാമ്പുകളിൽ നിന്ന് സൗജന്യ വൈദ്യസഹായവും ഇൻസുലിൻ ഉൾപ്പെടെ മരുന്നും ലഭിക്കും.

പദ്ധതിയിൽ ചേരാൻ താത്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖയും റേഷൻ കാർഡിന്റെ പകർപ്പും കരുതണമെന്ന് വാർഡ് കൗൺസിലർ എം.കെ.മഹേഷ് അറിയിച്ചു.