സുൽത്താൻബത്തേരി: മൈനർ ഇറിഗേഷൻ ഡിവിഷന് കീഴിൽ ബത്തരി മണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളും നടത്തേണ്ട പ്രവർത്തികളും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു.

മണ്ഡലത്തിലെ പ്രധാന പ്രവർത്തികളായ മാതമംഗലം ലിഫ്റ്റ് ഇറിഗേഷൻ, കൂടല്ലൂർ ചെക്ക്ഡാം, കോളിയാടി ചിറ, കണ്ടച്ചിറ, ബതർകണ്ടം ചെക്ക്ഡാം പുനർനിർമ്മാണം തുടങ്ങി 12 കോടി രൂപയുടെ 16 പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുകയാണ്.

കൂടാതെ മണിവയൽ ആർ സി ബി, ചെമ്പകക്കുണ്ട് വിസിബി കം ബ്രിഡ്ജ്, ഗ്രീൻവാലി ചെക്ക്ഡാം, ചേകാടി ആർസിബി, ദാസനക്കരയിലെ മൈക്രോ ഇറിഗേഷൻ പദ്ധതി മുതലായ 9506 ലക്ഷം രൂപയുടെ 46 പ്രവർത്തികളുടെ എസ്റ്റിമേറ്റ് വിവിധ കണക്കു ശീർഷകത്തിൽ ഉൾപ്പെടുത്തി സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഈ പ്രവർത്തികളും നടപ്പാക്കും. പദ്ധതികൾ നന്നായി വേഗത്തിൽ നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി.

കൽപ്പറ്റ മൈനർ ഇറിഗേഷൻ സബ്ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.പി.ഷൈലിമോൻ, അസി. എഞ്ചിനീയർമാരായ വികാസ് കോറോത്ത്, ശ്രീജിന ഗോവിന്ദ്, അശ്വിൻ, വിസ്മാത്യു, ആനന്ദ് എന്നിവർ പങ്കെടുത്തു