sreelakshmi
ശ്രീലക്ഷ്മി കൃഷ്ണ

പയ്യോളി : ആർ.എസ്.എസ് നേതാവിനൊപ്പം ഒളിച്ചോടി വിവാഹം ചെയ്ത സി.പി.എം പഞ്ചായത്തംഗം രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് രാജിവെച്ചത്. കണ്ണൂർ ഇരിട്ടിയിലെ ആർ.എസ്. എസ് ശാഖ മുൻമുഖ്യശിക്ഷകിനൊപ്പമാണ് ഒളിച്ചോടിയത് . കഴിഞ്ഞ ദിവസം മെമ്പറെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടക്കവെയാണ് ചൊവ്വാഴ്ച പയ്യോളി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമർപ്പിക്കുകയായിരുന്നു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാർത്ഥിയായ ശ്രീലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടത് . തിക്കോടി പഞ്ചായത്തിലെ റെക്കോർഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് ബി.ജെ.പി സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വെൽഫെയർ പാർട്ടി ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.