kathakali

കോഴിക്കോട്: തോടയം കഥകളി യോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും ലോക വനിതാ ദിനാഘോഷവും മാർ‌ച്ച് ആറിന് നടക്കും. മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചടങ്ങിൽ വനിതാരത്ന അവാർ‌ഡ് ഗീത വർമ്മയ്ക്ക് സമർപ്പിക്കും.

പി.കെ.കൃഷ്ണനുണ്ണിരാജ അദ്ധ്യക്ഷത വഹിക്കും. ഡിവിഷൻ കൗൺസിലർ ഉഷാദേവി, വിമൻസ് ഇന്ത്യ അസോസിയേഷൻ പ്രസിഡന്റ് ഗീത നാരായണൻ എന്നിവർ സംബന്ധിക്കും.

ഡോ.ധന്യ പ്രദീപ്കുമാർ, ഡോ.നീലിമ, ഡോ.റോബി കെ.പ്രസാദ് തുടങ്ങിയവർ ചേർന്ന് മോഹിനിയാട്ടം അവതരിപ്പിക്കും. കഥകളി ദക്ഷയാഗം, സുഭദ്രാഹരണം എന്നിവ അരങ്ങേറും. തോടയം നടത്തിവരുന്ന മുദ്രാപരിചയം ഓൺലൈൻ ആസ്വാദനപഠന കളരിയുടെ സമാപനം 27ന് നടക്കും.