body

കോഴിക്കോട്: ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബോഡി ബിൽഡിംഗ് മത്സരങ്ങൾക്ക് വി.കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. മുന്നൂറോളം കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്. വിമൻസ് സ്പോർട്സ് ഫിസിക്, മെൻസ് സ്പോർട്സ് ഫിസിക്, മാസ്റ്റേഴ്സ് 40 വയസിന് മുകളിൽ, മാസ്റ്റേഴ്സ് 60 വയസിന് മുകളിൽ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ ബോഡി ബിൽഡിംഗ് ഫെഡറേഷന്റെ ആദ്യ മലയാളി പ്രസിഡന്റ് ടി.വി.പോളി മുഖ്യാതിഥിയാവും. എം.കെ കൃഷ്ണകുമാർ, ചിത്തരേഷ് നടേശൻ തുടങ്ങിയവർ സംബന്ധിക്കും.