pacha
ചേളന്നൂർ എസ്.എൻ.ജി കോളേജിൽ വിഷുക്കാല വിളവെടുപ്പ് പച്ചക്കറി കൃഷിയ്ക്ക് വിത്തിട്ടപ്പോൾ

ചേളന്നൂർ: കാർഷികസംസ്കാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ചേളന്നൂർ എസ്.എൻ.ജി കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ വിഷുക്കാല പച്ചക്കറി കൃഷിയ്ക്ക് കാമ്പസിൽ തുടക്കമിട്ടു.

വാർഡ് മെമ്പർ പി.കെ കവിത, കോളേജ് പ്രിൻസിപ്പൽ ഡോ.വി ദേവിപ്രിയ, ചേളന്നൂർ കൃഷി ഓഫീസർ ടി. ദിലീപ്കുമാർ, ആർ.ഡി.സി പ്രതിനിധി ഗിരി പാമ്പനാൽ എന്നിവർ ചേർന്ന് വിത്തിടൽ നിർവഹിച്ചു. മഴക്കാല പച്ചക്കറി കൃഷിയിൽ മികച്ച വിളവെടുപ്പ് ഉറപ്പാക്കാൻ കഴിഞ്ഞ വിദ്യാർത്ഥികൾ ഇത്തവണ കണിവെളളരി, വെള്ളരി, ചീര, കക്കിരി, പച്ചമുളക്, തക്കാളി എന്നിവയാണ് കൃഷിയിറക്കിയത്. പ്രോഗ്രാം ഓഫീസർമാരായ സി.പി.ജിതേഷ്, ഡോ.എം.കെ.ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള വിത്തിടലിന് അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി.