അമ്പലവയൽ: തോമാട്ടുചാൽ പാമ്പളയിലെ ഒരു വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 8.415 കിലോഗ്രാ കഞ്ചാവുമായി മൂന്നു യുവാക്കളെ അമ്പലവയൽ പൊലീസ് പിടികൂടി. മേപ്പാടി വിത്തുകാട്, ലൈൻവീട് പി.കെ.നിസിക് (25), റിപ്പൺ നെടുംകരണ പൂവൻചേരി പി.നസീബ് (33), മേപ്പാടി പഞ്ചമിക്കുന്ന് മുക്കുമ്മൽ വീട് എം.ഹബീബ് (41) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ എൻ.ഡി.പി.എസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വയനാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ.മനോജ് കുമാറിന്റെ നിർദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും അമ്പലവയൽ സബ് ഇൻസ്‌പെക്ടർ കെ.കെ.സോബിനും സംഘവും ആണ് പരിശോധന നടത്തിയത്.