
ഫറോക്ക്: ചിത്രരചനയിൽ അഞ്ചു വേൾഡ് റെക്കോർഡുകളുമായി ഫസ്‌ന.
ഇന്ത്യൻ ഭരണഘടനയുടെ 22 വകുപ്പുകൾ ഇംഗ്ലീഷ് വലിയ അക്ഷരങ്ങൾ ഉപയോഗിച്ചെഴുതിയതിലൂടെ
ഭരണഘടനാശില്പി ബി.ആർ അംബേദ്കറുടെ ചിത്രം തീർത്താണ് ഫറോക്ക് പുറ്റേക്കാട് സൈഫുദീൻ മൻസിലിൽ എ.കെ.ഫസ്‌ന റിക്കോർഡുകളിൽ സ്ഥാനം പിടിച്ചത്. 11 മിനിട്ടും 16 സെക്കൻഡുമെടുത്ത് 41 സെന്റീമീറ്റർ നീളവും 30 സെന്റീമീറ്റർ വീതിയുമുള്ള ചിത്രം വരയ്ക്കുകയായിരുന്നു ഒരു വർഷത്തെ കഠിന പരിശ്രമവും പരിശീലവും കൊണ്ടാണ് ഈ വിജയം നേടിയതെന്ന് ഫസ്‌ന പറയുന്നു. എ.പി.ജെ.അബ്ദുൽകലാം വേൾഡ്
റിക്കോർഡ്, ഇൻഡ്യ ബുക്ക് ഒഫ് റിക്കോർഡ്സ്,
ഇന്റർനാഷണൽ ബുക്ക് ഒഫ് റിക്കോർഡ്സ്, വജ്ര വേൾഡ് റിക്കോർഡ്, ഏഷ്യ ബുക്ക് ഒഫ് റിക്കോർഡ് എന്നിവയിലാണ് ഈ യുവതി ഇടം പിടിച്ചത്. ആരുടെയും പടം ക്ഷണനേരം കൊണ്ടു വരയ്ക്കാൻ ഈ കലാകാരിക്കു കഴിയും. കഥ, കവിത എഴുത്തിലുമുണ്ട് താത്പര്യം. യുവകലാസാഹിതി ഫറോക്ക് മേഖലാ കമ്മിറ്റി ഈയിടെ ഫസ്‌നയെ അനുമോദിച്ചിരുന്നു.
ഡ്രൈവറായ സിദ്ദിഖാണ് ഭർത്താവ്. മുഹമ്മദ് സയാൻ, ഷസ ഫാത്തിമ എന്നിവർ മക്കൾ.