imh20230225
ആനയാംകുന്ന് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർ ബാഗുമായി

മുക്കം: ആനയാംകുന്ന് ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും കൈത്തൊഴിൽ പരിശീലനം. സ്കൂളിന്റെ നടപ്പ് അദ്ധ്യയന വർഷത്തെ തനതു പ്രവർത്തനമായ 'അണ്ണാൻകുഞ്ഞും തന്നാലായത് ' എന്ന പദ്ധതിയുടെ കീഴിലാണ് കുട്ടികൾക്കെന്ന പോലെ രക്ഷകർത്താക്കൾക്കും കൈത്തൊഴിലിൽ പരിശീലനം നൽകിയത്. ബാത്ത് സോപ്പ്, ബാർ സോപ്പ്, പേപ്പർ ബാഗ് എന്നിവയുടെ നിർമ്മാണത്തിലാണ് ഒന്നാം ഘട്ടത്തിൽ പരിശീലനം.

ബ്ലോക്ക് റിസോഴ്സ് കോ ഓർഡിനേറ്റർ ശിവദാസൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ആർ.സി. അദ്ധ്യാപിക ഷബ്ന പരിശീലനത്തിന് നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ കെ.സിദ്ദീഖ്, എസ്.എം.സി ചെയർമാൻ മോയിൻ, ചെറിയനാകൻ, ഷാനവാസ്, അസീസ് എന്നിവർ സംസാരിച്ചു.