park
നവീകരിച്ച തപോവനം പാർക്ക്

# ഇന്ന് നാടിന് സമർപ്പിക്കും

കോഴിക്കോട്: നഗരത്തിലെത്തുന്നവർക്ക് സായാഹ്നവും ഒഴിവുനേരങ്ങളും ഉല്ലാസകരമാക്കാൻ നടക്കാവ് ബിലാത്തിക്കുളത്തിന് സമീപം തപോവനം പാർക്ക് ഒരുങ്ങി കഴിഞ്ഞു. വ‌ർഷങ്ങളായി കാടുപിടിച്ച് കിടന്നിരുന്ന തപോവനം പാർക്ക് മുൻ എം.എൽ.എ എ. പ്രദീപ് കുമാറിന്റെ ആസ്തി വികസനഫണ്ടാ 25 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. ജില്ലാ ആഫ്റ്റർ കെയർ അസോസിയേഷന്റെ നേതൃത്തിലാണ് നവീകരണം പൂർത്തിയാക്കിയത്. ആഫ്റ്റർ കെയർ അസോസിയേഷനാണ് ജയിൽ മോചിത‌ർക്കും വയോജനങ്ങൾക്കുമായി ഉല്ലാസകേന്ദ്രം ആരംഭിക്കുന്നത്. പിന്നീട് പരിചരണം കുറഞ്ഞതോടെ പാർക്ക് നശിച്ചു. 2011ൽ റസിഡൻസ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാ‌ർട്ടികളും ചേർന്ന് സ്ഥലം ഏറ്റെടുത്ത് കേന്ദ്രത്തിന് തപോവനം എന്ന് പേര് നൽകി. 60 സെന്റ് സ്ഥലത്താണ് തപോവനം പാർക്ക്. പാർക്കിന്റെ ചുറ്റുമതിലിനോട് ചേർന്ന് നൂറുപേർക്ക് ഇരിക്കാവുന്ന ആംഫി തിയേറ്റർ, സംഗീത പരിശീലന കേന്ദ്രം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ കളിക്കോപ്പുകൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാരവാഹികൾ. ഇന്ന് വൈകീട്ട് 4 മണിയ്ക്ക് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പാർക്ക് നാടിന് സമ‌ർപ്പിക്കും.

സൗകര്യങ്ങൾ

മനോഹരമായ പാർക്ക്

ആംഫി തിയേറ്റർ

ഇരിപ്പിടങ്ങൾ

ഷട്ടിൽ കോർട്ട്

കരിങ്കൽ പാകിയ നടപ്പാത