ksrtc

കോഴിക്കോട്: വനിതാദിനമായ മാർച്ച് എട്ടിന് വനിതകൾക്ക് മാത്രമായി വിനോദ യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി. വയനാട്, നെല്ലിയാമ്പതി, മൂന്നാ‌ർ, വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക് എന്നിവിടങ്ങളിലേക്കാണ് യാത്ര. ഒറ്രയ്ക്കും കൂട്ടമായും യാത്ര ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്യണം. ജില്ലയിൽ താമരശ്ശേരി ഡിപ്പോയിൽ നിന്നാണ് "വുമൺസ് ട്രാവൽ വീക്ക് " എന്ന പേരിൽ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. അമ്മമാർക്കൊപ്പം കുട്ടികളെയും അനുവദിക്കും. വയനാട് യാത്രയ്ക്ക് 3 നേരത്തെ ഭക്ഷണമടക്കം 650 രൂപയാണ്. വനപർവം, പൂക്കോട് തടാകം, തുഷാരഗിരി, എന്നിവിടങ്ങൾ സന്ദർശിക്കും. പൂക്കുട്ടി ഡാം, വരയാട് മല, സീതാ‌ർക്കുണ്ട്, കേശവൻ പാറ, തുടങ്ങിയ സ്ഥലങ്ങൾ ഉൾകൊള്ളിച്ചാണ് നെല്ലിയാമ്പതി യാത്ര. ഒരാൾക്ക് 1050 രൂപയാണ്. രണ്ട് രാത്രിയും ഒരു പകലും അടങ്ങുന്ന മൂന്നാർ യാത്രയ്ക്ക് 1650 രൂപയാണ് നിരക്ക്. മൂന്നാർ യാത്രയ്ക്ക് പ്രവേശന ഫീസും ഭക്ഷണവും സ്വന്തമായി കരുതണം. വണ്ടർലാ യാത്ര എട്ടിന് രാത്രി പുറപ്പെടും. ഒരാൾക്ക് 1450 രൂപയാണ് . പുറപ്പെടുന്ന സമയത്തിലും സ്ഥലങ്ങളിലും മാറ്റം വരാം. താമരശ്ശേരിയിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. ഫോൺ: 7902640704, 9846100728.

യാത്രാ നിരക്ക്

വയനാട് -650

നെല്ലിയാമ്പതി -1050

മൂന്നാർ -1650

വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് -1450