മേപ്പാടി: സൗത്ത് വയനാട് ഡിവിഷനിലെ മേപ്പാടി റെയ്ഞ്ചിനു കീഴിൽ ഫയർ കൺട്രോൾ റൂം രൂപീകരിച്ചു. വെയിൽ ശക്തമായതോടെ കാട്ടു തീ ഭീഷണി രൂക്ഷമായ സാഹചര്യത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫയർ കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. കാട്ടു തീ ശ്രദ്ധയിൽപ്പെടുന്ന പക്ഷം പൊതുജനങ്ങൾ എത്രയും പെട്ടെന്ന് കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി.ഹരിലാൽ അറിയിച്ചു. കാട്ടു തീ മൂലം വർഷം തോറും വലിയ തോതിലുളള പാരിസ്ഥിതിക നഷ്ടമാണുണ്ടാവുന്നതെന്നും ഇത് പ്രകൃതിയുടെ സംതുലനാവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ആയതിനാൽ പൊതുജനങ്ങൾ പൂർണ്ണമായും വനം വകുപ്പുമായി സഹകരിച്ച് കാട്ടു തീ ഉണ്ടാവാതിരിക്കുന്നതിനുളള മുൻകരുതലുകളെടുക്കണമെന്നും സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ.ഷജ്ന അറിയിച്ചു. കാട്ടു തീ ശ്രദ്ധയിൽപ്പെട്ടാൽ ഈ നമ്പറുകളിൽ വിവരം അറിയിക്കാം: 04936282001, 8547602680, 8547602682, 8547602690, 8547602700
8547602704.