irigation
ഇറിഗേഷൻ

കോഴിക്കോട് : മുക്കം മുനിസിപ്പാലിറ്റിയിലെ കാഞ്ഞിരമൂഴി മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കാഞ്ഞിരമൂഴി ഭാഗത്തെ നാനൂറോളം കർഷക കുടുംബങ്ങളുടെ കൃഷി ഭൂമിയിൽ മൈക്രോ ഇറിഗേഷൻ വഴി ജലസേചനം നടത്തുവാനും അതിലൂടെ കർഷകരുടെ ആദായം വർദ്ധിപ്പിക്കുന്നതും ലക്ഷ്യമാക്കി വിഭാവനം ചെയ്തതാണ് പദ്ധതി. രണ്ട് ഘട്ടങ്ങളായി പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിന് ഭരണാനുമതി ലഭിക്കുകയും അടിസ്ഥാന സൗകര്യങ്ങളായ പമ്പ് ഹൗസ് നിർമ്മാണം, മോട്ടോറുകൾ സ്ഥാപിക്കൽ, ഫെർട്ടിഗേഷൻ റൂം നിർമ്മാണം തുടങ്ങിയവ ഉൾപ്പെട്ട പ്രവൃത്തിയാണ് ആരംഭിക്കുന്നത്. പൂർണമായും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പദ്ധതി പ്രാവർത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്.