
ബാലുശ്ശേരി: കോരപ്പുഴയുടെ പ്രധാന കൈവഴികളിലൊന്നായ മഞ്ഞപ്പുഴയുടെ പുനരുജ്ജീവന പ്രവൃത്തി ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് കോട്ട നട പനങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. അഡ്വ. കെ.എം.സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.കെ.രാഘവൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവർ പങ്കെടുക്കും. കോട്ട നട ഭാഗത്താണ് പ്രവൃത്തി ആരംഭിക്കുന്നതെന്ന് പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ പറഞ്ഞു. കോട്ടനട ഭാഗത്ത് പുഴയിലെ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിലൂടെ പുഴയുടെ സംഭരണശേഷി കൂടുകയും മഴക്കാലത്തെ സുഗമമായ ഒഴുക്കിനും സാധ്യമാക്കും. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ലുഖ്‌മാൻ, ആർ.സി.സിജു, കെ.പി.ദിലീപ് കുമാർ എന്നിവരും പങ്കെടുത്തു.