കോഴിക്കോട് : കാലിക്കറ്റ് പ്രസ് ക്ലബ് സുവർണ ജൂബിലി ലോഗോ പ്രകാശനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. അനീതിക്കും അഴിമതിക്കും അധാർമ്മികതയ്ക്കുമെതിരെ അലാറമടിക്കും പോലെ നിലകൊള്ളുന്നവരാണ് മാദ്ധ്യമങ്ങളെന്ന് മന്ത്രി പറഞ്ഞു. തെറ്റായ കാര്യങ്ങൾക്കെതിരെ ജനങ്ങളുടെ പ്രതികരണം ഉയർത്തിക്കാണ്ടുവരുന്നതിൽ മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ആസ്റ്റർ മിംസ് കേരള, ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസീൻ, മിംസ് ഹോസ്പിറ്റലിലെ ഡോ. ഇ.കെ. സുരേഷ് കുമാർ, ഡോ. ജ്യോതി മഞ്ചേരി, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതവും ട്രഷറർ ഇ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.