photo
സംസ്ഥാനത്തെ മികച്ച ആർ.ഡി.ഒയ്ക്കുള്ള പുരസ്‌കാരം നേടിയ വടകര ആർ.ഡി.ഒ സി.ബിജുവിനെ ആദരിച്ചപ്പോൾ

കോഴിക്കോട് : സംസ്ഥാനത്തെ മികച്ച ആർ.ഡി.ഒയ്ക്കുള്ള പുരസ്‌കാരം നേടിയ വടകര ആർ.ഡി.ഒ സി.ബിജുവിനെ ആദരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാ‌ർഡിന്റെ വികസനത്തിനായി രൂപീകരിച്ച "കരുതലിടം" ത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ആദരിക്കൽ. അമ്മത്തൂർ ജി.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി പറശ്ശേരി ബിജുവിനെ ആദരിച്ചു.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.കുട്ടി, എം.എം. വിനോദ്, ഷിൽഷാദ് രജിത്കുമാർ, ഹനീഫ, നൗഷീർ എന്നിവർ സംസാരിച്ചു.

കരുതലിടം പദ്ധതിയുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും ഹെൽത്ത് കാർഡ് വിതരണവും നടത്തി. ഹെൽത്ത് കാർ‌ഡ് വിതരണം സി.ബിജു ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന, തദ്ദേശ സർക്കാർ പദ്ധതികൾക്ക് പുറമെ സാമൂഹിക ആരോഗ്യ ക്ഷേമ വികസന രംഗങ്ങളിൽ പൊതുജന പങ്കാളിത്തതോടെ ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിന്റെ സമഗ്ര മുന്നേറ്റത്തിനായി ആവിഷ്‌കരിച്ച ജനകീയ പദ്ധതിയാണ് കരുതലിടം. പാലാഴി ഇഖ്‌റ കമ്മ്യൂണിറ്റി ക്ലിനിക്കിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.