​ഫറോക്ക്:​ഫറോക്ക് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി - മദ്യ മയക്കുമരുന്ന് ലോബികൾ പ്രവർത്തിക്കുന്നതിനാൽ നടക്കുന്നതിനാൽ ഫറോക്ക് ബസ് സ്റ്റാൻഡിൽ ​പൊ​ലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ഫറോക്ക് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പുതിയ പി.ടി എ ഭാരവാഹികളായി (പ്രസിഡന്റ്) എ അബൂബക്കർ സി​ദ്ദി​ഖ്,വൈസ് പ്രസിഡന്റുമാരായി, കോയ മോൻ ഫറോക്ക്, പി ബിജു കുട്ടൻ, എന്നിവരെയും അനീഷ് കാട്ടീരി ,അജയൻ ചമ്മിനി, എം ശ്രുതീധരൻ, നജ്മുദ്ദീൻ മണക്കാട്ട്, ജംഷീദ് അമ്പലപ്പുറം, റസീന, കെ.ടി രജ്ഞിനി, വി.പി രാജേഷ് എന്നിവരെ കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.