വളയം: 2009 ൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പൂങ്കുളം ബാംബു വ്യവസായ കേന്ദ്രത്തിൽ മുളയുമായി ബന്ധപ്പെട്ട കൂടുതൽ ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ബ്രാഞ്ച് സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി. സെക്രട്ടറി എം.ടി. ബാലൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.പി.ശശിധരൻ,​ ലോക്കൽ സെക്രട്ടറി സി.എച്ച്. ശങ്കരൻ,​ എ പി. രവി .സഹജൻ കളത്തിൽ, കെ.പി.ശശി എന്നിവർ സംസാരിച്ചു. തറേമ്മൽ കുമാരൻ പതാക ഉയർത്തി.