കോഴിക്കോട് ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് വടകരയിൽ*

വടകര: ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് നാളെ വടകരയിൽ നടക്കും. വടകര ശ്രീനാരായണ എൽ.പി സ്കൂൾ, ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ അക്കാദമി വോളിബാൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ.

മുൻകാല വോളി താരങ്ങളുടെ കൂട്ടായ്മയായ വി വൺ, സ്കോർപിയോസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 ന് ശ്രീനാരായണ എൽ. പി സ്കൂളിൽ മുൻ ദേശീയതാരം ഗീത വളപ്പിൽ നിർവഹിക്കും.

സമാപനച്ചടങ്ങ് എ.എസ്.പി പ്രദീപ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയുടെ അവാർഡ് നേടിയ കെ.എം. സുനിൽകുമാർ, ദേശീയ വോളി താരങ്ങളായ എം.ശ്രുതി, സേതുലക്ഷ്മി എന്നിവരെ ആദരിക്കും.വിജയികൾക്ക് കുന്നോത്ത് മൂസ, പി.എം.നാണു മെമ്മോറിയൽ ട്രോഫികൾ സമ്മാനിക്കും.