മുക്കം: മുക്കം നഗരസഭയിലെ കാഞ്ഞിരമുഴിയിൽ ആരംഭിക്കുന്ന മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇരുവഞ്ഞിപ്പുഴയ്ക്ക് സമീപത്തെ നാന്നൂറ് കർഷക കടുംബങ്ങളുടെ ഭൂമിയിൽ മൈക്രോ ഇറിഗേഷൻ വഴി ജലസേചനം നടത്താനാവും. രണ്ട് ഘട്ടങ്ങളിലായി പദ്ധതി പൂർത്തീകരിക്കും. 1.05 കോടി രൂപ വിനിയോഗിച്ചാണ് ഇരുവഞ്ഞി പുഴയിലെ തുമ്പോണക്കടവിൽ പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ പി.ടി. ബാബു, കൗൺസിലർമാരായ അഡ്വ. കെ.പി.ചാന്ദ്നി, വി.കുഞ്ഞൻ, അനിതകുമാരി, എ.കല്യാണിക്കുട്ടി, എം.ടി.വേണുഗോപാലൻ, ശിവൻ വളപ്പിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.ടി.ജയപ്രകാശ്, കെ ടി ബിനു, റോയ് കോക്കാപിള്ളി, ടി.ടി സുലൈമാൻ, കെ.മോഹനൻ , ഗഫൂർ കല്ലുരുട്ടി, ബഷീർ, ടാർസൻ ജോസ്, രാജൻ കോട്ടോൽ, മൈനർ ഇറിഗേഷൻ കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ കെ.കെ.സത്യൻ, അസിസ്റ്റന്റ് എൻജിനിയർ പി.റസ്‌ന എന്നിവർ സംസാരിച്ചു.