പേരാമ്പ്ര: കല്ലോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടിയിട്ട വേസ്റ്റിന് തീ പിടിച്ചു. കല്ലോട് ലിനി സ്മാരക ബസ് സ്റ്റോപ്പിന് പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടിയിട്ട വേസ്റ്റിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.പറമ്പിലെ ഉണങ്ങിയ പടർന്ന കാടിന് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവായി. പൊലീസ് അറിയിച്ചതനുസരിച്ച് പേരാമ്പ്രയിൽ നിന്നും അഗ്നിസുരക്ഷ അസി. സ്റ്റേഷൻ ഓഫിസർ പി. വിനോദന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് വണ്ടി എത്തി തീ അണച്ചു.