കൽപ്പറ്റ: സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന പുസ്തകക്കൂട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഇരുപത് ലൈബ്രറികൾ വിവിധ സ്ഥലങ്ങളിൽ പുസ്തകക്കൂട് സ്ഥാപിക്കും. പൊതു ഇടങ്ങളിൽ വായനയെ ജനകീയമാക്കുന്നതിനായി ആളുകൾക്ക് ഇഷ്ടമുള്ള സമയത്ത് അംഗത്വമോ, വരിസംഖ്യയോ ഇല്ലാതെ പുസ്തകക്കൂടിൽ നിന്ന് പുസ്തകമെടുക്കാം.
വൈത്തിരി താലൂക്കിൽ ദയ ഗ്രന്ഥശാല പിണങ്ങോട്, പത്മപ്രഭ പൊതു ഗ്രന്ഥാലയം കൈനാട്ടി, ദർശന ലൈബ്രറി ചീക്കല്ലൂർ, സംഗമം ലൈബ്രറി മുട്ടിൽ, ഹരിശ്രീ ഗ്രന്ഥശാല മാനിവയൽ, കുട്ടിപ്പ ഗ്രന്ഥശാല പൊഴുതന എന്നിവയാണ് പുസ്തകകൂട് കേന്ദ്രങ്ങൾ.
മാനന്തവാടി താലൂക്കിൽ പബ്ലിക്ക് ലൈബ്രറി വെള്ളമുണ്ട, തവിഞ്ഞാൽ പബ്ലിക് ലൈബ്രറി, പൊതുജന ഗ്രന്ഥാലയം അഞ്ചുകുന്ന്, വിദ്യാപോഷിണി വായനശാല മാനന്തവാടി, ജനത ഗ്രന്ഥശാല പുതുശ്ശേരി, കാട്ടിക്കുളം പബ്ലിക് ലൈബ്രറി, അക്ഷരജ്യോതി ഗ്രന്ഥശാല, കാവനകുന്ന് എന്നിവയാണ് പുസ്തകക്കൂട് കേന്ദ്രങ്ങൾ.
ബത്തേരി താലൂക്കിൽ നാഷണൽ ലൈബ്രറി മൂലങ്കാവ്, യുവ പ്രതിഭ ലൈബ്രറി കേണിച്ചിറ, അരുണ പബ്ലിക് ലൈബ്രറി അതിരാറ്റുകുന്ന്, അമ്പലവയൽ പബ്ലിക് ലൈബ്രറി, ഐശ്വര്യ ലൈബ്രറി കുപ്പക്കൊല്ലി, ബത്തേരി പബ്ലിക് ലൈബ്രറി, അനുഗ്രഹ ട്രൈബൽ ലൈബ്രറി വാകേരി എന്നിവയാണ് കേന്ദ്രങ്ങൾ.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 3ന് 4 മണിക്ക് മാനിവയിൽ,ഹരിശ്രീ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കല്ലുമല റാട്ടക്കൊല്ലിയിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് നിർവ്വഹിക്കും . ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ മുഖ്യ പ്രഭാഷണം നടത്തും.