news

കുറ്റ്യാടി: പള്ളൂർ മീത്തലെ കൂലോത്ത് അജയ് ഉല്ലാസിന്റെ (30) മൃതശരീരം പക്രന്തളം ചുരത്തിൽ ചൂരണി റോഡിന്റെ തുടക്കത്തിലായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വിരലിലെ മോതിരവും ജഡത്തിനരികിലായുണ്ടായിരുന്ന സ്‌കൂട്ടറും കണ്ടാണ് വീട്ടുകാർ ജഡം തിരിച്ചറിഞ്ഞത്.

പള്ളൂരിലെ ഉല്ലാസ് ബാർ ഉടമ ഗണേഷിന്റെയും ശോഭയുടെയും മകനാണ്. പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അവിവാഹിതനാണ്. സഹോദരങ്ങൾ: പ്രസൂൺ, അനുഷ. തൊട്ടിൽപാലം സി.ഐ ജേക്കബ്, എസ്.ഐ രാധാകൃഷ്ണൻ എൻ.കെ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും പയോളിയിൽ നിന്നു ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു.