school
അസൗകര്യങ്ങളിൽ ഞെരുങ്ങുന്ന വടകരപുത്തൂർ ഹയർ സെക്കന്ററി സ്കൂൾ

വടകര: ഫണ്ട് കണ്ടെത്തിയിട്ടുണ്ട്,​ പക്ഷേ പുത്തൂർ ഹയർ സെക്കന്ററി സ്കൂളിന് കെട്ടിടം പണിയാൻ കടമ്പകൾ ഇനിയും കടക്കണം. കെട്ടിടം പണിയാൻ സാംസ്കാരിക സംഘടനകളുടെ പേരിൽ തടസവാദമുയർന്നിരിക്കുകയാണ്.

ഹയർ സെക്കന്ററിയിൽ ഒന്നാമതായും ഹൈസ്കൂൾ തലത്തിൽ എസ്.എസ്.എൽ.സിക്ക് കഴിഞ്ഞ അഞ്ച് വർഷവും നൂറ് ശതമനം വിനയവും 69 ശതമാനം എ പ്ലസും വിജയം കെെവരിച്ച പുത്തൂർ ഹയർ സെക്കന്ററി സ്കൂൾ സ്ഥല പരിമിതിയാൽ വീർപ്പ് മുട്ടുകയാണ്. ആയിരത്തി ഇരുന്നൂറോളം കുട്ടികകൾ പഠിക്കുന്ന ഇവിടെ ആവശ്യത്തിന് ഭൗതിക സൗകര്യങ്ങളില്ല. ക്ലാസ് മുറികളുടെ പരിമിതി മൂലം ഓഡിറ്റോറിയത്തിലാണ് ഹയർ സെക്കന്ററി ക്ലാസുകൾ നടക്കുന്നത്. സർക്കാർ സ്കൂളുകളിൽ 100 ടോയിലറ്റുകൾ ആവശ്യമാണെന്ന് പറയുമ്പോഴും ആൺകുട്ടികൾക്ക് പതിനഞ്ചും പെൺകുട്ടികൾക്കായി പത്ത് ടോയിലറ്റുമായി 25 എണ്ണം മാത്രമേ ഇവിടെ ഉള്ളൂ. മതിയായ ലാബ് സൗകര്യവും ഇല്ല.

സി.കെ.നാണു എം.എൽ.എയുടെ സമയത്ത് പുത്തൂർ ഹയർ സെക്കൻഡറി സ്കൂളിന് കിഫ്ബി ഫണ്ട് 3 കോടി രൂപയുടെ കെട്ടിടം പണിയാൻ അനുമതി ലഭിച്ചിരുന്നു. അന്നത്തെ ജില്ലാ കളക്ടർ സാംബശിവറാവുവും കിഫ്ബി അംഗങ്ങൾ സ്കൂൾ അധികൃതർ, പി.ടി.എ.കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ സ്ഥലം സന്ദർശിക്കുകയും മണ്ണ് പരിശോധന വരെ നടത്തി കെട്ടിടത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ടെൻഡർ നടപടിക്ര മത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലാമ് ഗ്രൗഡിൽ കെട്ടിടം പണിയാൻ അനുവദിക്കില്ലെന്ന തരത്തിൽ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടർന്ന് സ്കൂൾ അധികൃതർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കുകയുണ്ടായി. യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ബിജു, സതീശൻ , കെ.നളിനാക്ഷൻ, മുനിസിപ്പൽ എഞ്ചിനിയർ തുടങ്ങിയവർ പങ്കെടുക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

പുതിയകെട്ടിടം വരുന്നത് ഗ്രൗഡിനെ ബാധിക്കില്ല എന്ന് വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾക്ക് ബോധ്യപെടുകയും ചെയ്തതാണ്. എന്നാൽ വിഷയം മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ ചർച്ചയായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് അസീസ് കൊണ്ടുവന്ന വിഷയത്തിൽ വാർഡ് കൗൺസിലർ കെ നളിനാക്ഷൻ നിചസ്ഥിതി കൗൺസിൽ യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കുന്നതിന് നിർദ്ദേശങ്ങൾ നല്കിയതായി നഗരസഭ ചെയർപേഴ്സൺ മറുപടിയിൽ വ്യക്തമാക്കി.

നിലവിൽ സ്കൂൾ ഗ്രൗണ്ടിൽ 100 മീറ്റർ ട്രാക്ക് ഇല്ല. ഫുഡ്ബോളിനായി 11 പേർക്ക് കളിക്കാൻ സൗകര്യവുമില്ല. നിലവിലെ വളവും തിരിവും മാറ്റി കെട്ടിടം പണിയുന്നതോടെ 200 മീറ്റർ ട്രാക്ക് സൗകര്യം ഒരുക്കാനാവും

പ്രിൻസിപ്പാൾ മനോജ്