4
ആറാമത് മൃത്യുഞ്ജയ പുരസ്‌കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് സമർപ്പിച്ചപ്പോൾ

പൂക്കാട്: ശ്രീകാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ

ആറാമത് മൃത്യുഞ്ജയ പുരസ്‌കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് ചലച്ചിത്രഗാന രചയിതാവ് ബി.കെ.ഹരി നാരായണൻ സമർപ്പിച്ചു. ക്ഷേത്രാങ്കണത്തിൽ ഒരുക്കിയ ചടങ്ങിൽ സാഹിത്യകാരൻ യു.കെ.കുമാരൻ പൊന്നാട അണിയിച്ചു. ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യാക്ഷൻ എ.പി.ശിവാനന്ദൻ പ്രശസ്തിപത്രം കൈമാറി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ എ.എൻ.നീലകണ്ഠൻ ഗുരുദക്ഷിണ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷയായിരുന്നു. കെ.വിശ്വനാഥ്, ദേവസ്വം എക്സിക്യുട്ടിവ് ഓഫീസർ ഡോ.വി.ടി മനോജ് നമ്പൂതിരി, വാഴയിൽ ശിവദാസൻ, ശശി അമ്പാടി, എൻ.വി.സദാനന്ദൻ എന്നിവർ സംസാരിച്ചു.