മുക്കം: പെൻഷൻ പരിഷ്കരണത്തിലെ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മുക്കം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.മെഡിക്കൽ ഇൻഷുറൻസ് പദ്ധതി (മെഡിസെപ്) ഉടൻ നടപ്പാക്കുക, ക്ഷാമാശ്വാസ കൂടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.സി.കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.ടി.ബാലൻ അദ്ധ്യക്ഷത വഹിച്ചു.ടി.പി.ശിവദാസൻ, എം.ബാലകൃഷ്ണൻ, കെ.അറുമുഖൻ, മുക്കം വിജയൻ, എം.ഗോവിന്ദൻ കുട്ടി, വി.എം.കൃഷ്ണൻകുട്ടി,പി.രാജൻ, കെ.മാധവൻ നായർ, ഇ.സത്യനാരായണൻ ,എ.എം.ജമീല എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.ബാലൻ (പ്രസിഡന്റ് ), പി.ഗിരീഷ് കുമാർ (സെക്രട്ടറി), ടി.പി.ശിവദാസൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.