bank
ഭിന്നശേഷിക്കാർക്കുള്ള തൊഴിൽസംരംഭ വായ്പാ വിതരണം വടകര റൂറൽ ബാങ്ക്:പ്രസിഡന്റ് എ.ടി.ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: വടകര റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗക്കാർക്ക് ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ചുരുങ്ങിയ പലിശനിരക്കിൽ വായ്പാവിതരണം തുടങ്ങി. ആദ്യവായ്പ മേപ്പയിൽ മുള്ളങ്കൂൽ ശ്രീധരന് കൈമാറി പ്രസിഡന്റ് എ.ടി ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ഇൻസ്‌പെക്ടർ ഒ.എം.ബിന്ദു, ഭരണസമിതി അംഗംങ്ങളായ സി. കുമാരൻ, അഡ്വ. ഇ.എം ബാലകൃഷ്ണൻ, കെ.എം വാസു, സോമൻ മുതുവന, എ.കെ. ശ്രീധരൻ, എൻ.കെ. രാജൻ, കെ.ടി. സുരേന്ദ്രൻ, ആലിസ് വിനോദ്, പി.എം. ലീന, എ.പി സതി, സെക്രട്ടറി കെ.പി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.