അത്തോളി: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് വേളൂർ ജി.എം.യു.പി.സ്കൂളിൽ ശാസ്ത്രമേള നടത്തി. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, പ്രവൃത്തി പരിചയം എന്നീ മേഖലകളിൽ നിന്നും സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡലുകൾ, കരകൗശല വസ്തുക്കൾ, ശേഖരണം തുടങ്ങി വിവിധയിനങ്ങൾ കുട്ടികൾ പ്രദർശനത്തിനായി തയ്യാറാക്കി. മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണുവാനുമുളള സൗകര്യവും ഒരുക്കിയിരുന്നു. പ്രധാനധ്യാപകൻ കെ.സി. മുഹമ്മദ് ബഷീർ, പ്രകാശ് ബാബു, പി.കെ.സിഞ്ചൂര, അഞ്ജു, ബിബിഷ, ബി.എസ്.ബിന്ദു, കെ. രാജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.