കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് 5,6 തീയതികളിൽ ഓൺലൈനായി നടത്തും. 5 ന് രാവിലെ യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. മുക്തിഭവൻ കൗൺസലിംഗ് സെന്റർ ഡയറക്ടർ രാജേഷ് പൊന്മല ,ഡോ. ശരത്ചന്ദ്രൻ, അനൂപ് വൈക്കം, ബിബിൻ ഷാൻ കോട്ടയം തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ഫോൺ: 04812568913,9847861138, 9446664892.