mara

കോട്ടയം: മാരാമൺ കൺവൻഷൻ 13 മുതൽ 20വരെ മാരാമൺ മണൽപ്പുറത്ത് നടക്കും. 2.30ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് ദിലോരാജ് ആർ. കനകസാബെ ശ്രീലങ്ക, റവ.ഡോ.ജോൺ സാമുവേൽ പൊന്നുസാമി ചെന്നൈ, റവ.അസിർ എബനേസർ , ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ, ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, ഔഗേൻ കുര്യാക്കോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ, കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പൊലീത്താ എന്നിവർ പങ്കെടുക്കും.