കുടവെച്ചൂർ : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി, കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ മാനേജർ ഫാ.ജോർജ്ജ് നേരേവീട്ടിൽ ലാപ് ടോപ്പ് വിതരണം ചെയ്തു. അസി.മാനേജർ റവ.ഫാ.ജോമിഷ് വട്ടക്കര, പ്രധാനാദ്ധ്യാപിക ഷെറിൻ.പി.സി, അദ്ധ്യാപകരായ ബിന്ദു ജോസഫ്, മീന.പി.ജോയ്, കൊച്ചുറാണി.വി.യു, ടീന മാത്യു എന്നിവർ പ്രസംഗിച്ചു.