
കോട്ടയം: ജില്ലയിൽ പാമ്പിന്റെ കടിയേൽക്കുന്നവരുടെ എണ്ണം നാലുവർഷത്തിനിടെ ആറിരട്ടിയിലേറെ വർദ്ധിച്ചു. പ്രളയശേഷം വനമേഖലയിൽ മാത്രം കാണുന്ന ഒട്ടേറെ പാമ്പുകളും നാട്ടിൻ പ്രദേശത്തെത്തിയതും ഇതിനു കാരണമാണ്.
പുഴയോരമേഖലകളിലും മറ്റും ഒട്ടേറെ അപരിചിത ഇനത്തിൽപെട്ട പാമ്പുകളെ കാണുന്നതായി നാട്ടുകാർ പറയുന്നു. പ്രളയത്തിൽ പുഴയോരത്തെയും സമീപ കുറ്റിക്കാടുകളിലെയും മാളങ്ങൾ പൂർണമായും നികന്ന സ്ഥിതിയാണ്. അതോടെ പാമ്പുകൾ പുറത്തുചാടുന്നതു പതിവായി. പ്രളയശേഷമുള്ള കാലാവസ്ഥാ വ്യതിയാനം ഇഴജന്തുക്കളെയടക്കം സാരമായി ബാധിച്ചിട്ടുണ്ട്. വേനൽച്ചൂട് കൂടിയതോടെ പാമ്പുകൾ മാളംവിട്ട് പുറത്തിറങ്ങിത്തുടങ്ങി. വാവ സുരേഷിന് കഴിഞ്ഞദിവസം കടിയേറ്റത് സാധാരണക്കാരിൽ ഭീതിയും വിതച്ചിട്ടുണ്ട്. അപകട സാദ്ധ്യത മുന്നിൽ കണ്ട് സർക്കാർ ആശുപത്രികളിൽ പാമ്പുവിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ട്.
പേടിക്കണം ഈ സമയം
മങ്ങിയ വെളിച്ചമുള്ള സന്ധ്യാസമയവും അതിരാവിലെയും
ആൾ സഞ്ചാരം കുറയുന്നതിനാൽ സന്ധ്യയ്ക്ക് ഇരതേടിയിറങ്ങും
ഇര പിടിച്ചശേഷം രാവിലെയോടെ തിരിച്ചുമാളത്തിലെത്തും
ഈ രണ്ടു സമയത്തും മുന്നിൽപ്പെടുന്ന ആരെയും കടിക്കും
പാമ്പുകടിയേറ്റവർ
2018-52
2019-171
202-239
2021-307
നഷ്ടപരിഹാരം ഒരു ലക്ഷം വരെ
ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ വരെ സഹായമുണ്ട്. കടിയേറ്റവർ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം.
മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ രണ്ട് ലക്ഷം രൂപ വരെയും ലഭിക്കും.