കോട്ടയം : എം.ജി സർവകലാശാലയിലെ നിയമനങ്ങളിൽ സി.പി.എം ഇടപെടൽ നടക്കുന്നതിലൂടെ പാർട്ടി പ്രവർത്തകരെ തിരുകി കയറ്റുന്നതുമൂലം അർഹർ തഴയപ്പെടുന്നെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആരോപിച്ചു. എം.ജി യൂണിവേഴ്‌സിറ്റിയിലെ നിയമനങ്ങളെ ക്കുറിച്ച് അന്വേഷണം നടത്തണമെന്നും, സേവനങ്ങൾ സുതാര്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.