മുണ്ടക്കയം: സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂജല വിഭാഗം വകുപ്പിന്റെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി അവലോകനയോഗം ചേർന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുഴൽകിണറുകളുടെ നിർമ്മാണം, ഇവയുടെ തുടർപ്രവർത്തനം, അറ്റകുറ്റപ്പണി, വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം, മിനി വാട്ടർ സപ്ലൈ സ്‌കീംസ് തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഭൂജല വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.