മുണ്ടക്കയം: പുത്തൻചന്തയ്ക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും തീ പടർന്നത് ആശങ്കയ്ക്ക് ഇടയാക്കി. ഇന്നലെ 12 മണിയോടെയായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മാലിന്യം കത്തിച്ചതാണ് തീ ആളിപ്പടരാൻ കാരണമായത്. നാട്ടുകാരുടെയും, സ്കൂൾ അധികൃതരുടെയും അവസരോചിതമായ ഇടപെടൽ മൂലം പെട്ടെന്നുതന്നെ തീയണക്കാൻ സാധിച്ചു. സമീപത്തെ സ്കൂൾ കെട്ടിടത്തിന് താഴെ വരെ തീ പടർന്നിരുന്നു. മുണ്ടക്കയം പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.