jos

കോട്ടയം: കേന്ദ്ര കാർഷിക ബില്ലുകൾ പുറംവാതിലിലൂടെ മടക്കികൊണ്ടുവരാനുള്ള മാർഗമായി കേന്ദ്ര ബഡ്ജറ്റ് മാറിയെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. അഭിപ്രായപ്പെട്ടു. കാർഷികവിളകൾക്ക് വില പരിരക്ഷ നൽകുന്നത് ഉൾപ്പെടെ വിപണിയിലെ സർക്കാർ ഇടപെടലിനായി 2021-22 വർഷത്തിൽ 3595 കോടി രൂപ നീക്കിവെച്ചത് 1500 കോടി രൂപയായി വെട്ടിക്കുറച്ചത് വഴി പിൻവലിച്ച കാർഷിക ബില്ലുകൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. സമ്പന്നരെ അതിസമ്പന്നരും ദരിദ്രരെ അതിദരിദ്രരുമാക്കുന്ന ബഡ്ജറ്റാണിത്. താങ്ങുവില നൽകുമെന്ന് പറഞ്ഞ ധനമന്ത്രി അത് ഗോതമ്പ്, കരിമ്പ് കർഷകർക്കായി ചുരുക്കിയത് യു .പി, പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ്.