homeo

കോട്ടയം : കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഹോമിയോപ്പതി വകുപ്പ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. ജില്ലയിലെ സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളിലും ആശുപത്രികളിലും പ്രതിരോധ മരുന്നുകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ലഭിക്കും. ജീവനക്കാർ കൂടുതലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും കൊവിഡ് ക്ലസ്റ്ററുകളിലും ആവശ്യാനുസരണം പ്രതിരോധ മരുന്നുകൾ ലഭ്യമാക്കും. ബന്ധപ്പെടേണ്ട നമ്പരുകൾ: ജില്ലാ ഹോമിയോ ആശുപത്രി 0481 2302707, 9496801610, കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രി 0481 2430346, 9446477448, പാലാ സർക്കാർ ഹോമിയോ ആശുപത്രി 0482 200384, 9446509009.