mg-uni

കോട്ടയം: എം.ജി സർവകലാശാലയിൽ പ്യൂൺ തസ്തികയിൽ 2010ൽ നടന്ന നിയമനങ്ങൾ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് രജിസ്ട്രാർ ബി. പ്രകാശ് കുമാർ അറിയിച്ചു. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ നിന്ന് സംവരണ ക്രമം പാലിച്ചാണ് നിയമനങ്ങൾ നടത്തിയത്. നിയമനം ലഭിച്ച 153 പേരിൽ നാലു വർഷം സർവീസ് പൂർത്തിയാക്കിയ ബിരുദധാരികളായവരെയാണ് തസ്തികമാറ്റം വഴി അസിസ്റ്റന്റുമാരായി നിയമിച്ചത്. സർക്കാർ സർവീസിലെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്.