കോട്ടയം: താഴത്തങ്ങാടി ശ്രീനാരായണ ദേവതിരുനാൾ സ്മാരകസംഘം ട്രസ്റ്റ് ഗുരുദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5 മുതൽ 7വരെ നടക്കും. 5ന് പുലർച്ചെ മഹാഗണപതിഹോമം ,ശാന്തിഹോമം. രാവിലെ 8ന് സ്വർണക്കാവടി പ്രദക്ഷിണം . 11ന് വിശേഷാൽ ഉച്ചപൂജ. രണ്ടാം ഉത്സവദിവസമായ 6ന് രാവിലെ മുതൽ വിശേഷാൽ പൂജ. 8ന് സ്വർണക്കാവടി പ്രദക്ഷിണം. ,ഫെബ്രുവരി 7ന് രാവിലെ 8ന് പന്തീരടി പൂജ. സ്വർണക്കാവടി പ്രദക്ഷിണം.