കോട്ടയം: എം.ജി സർവകലാശാലയിൽ കൈക്കൂലിക്കേസിൽ ഉൾപ്പെട്ട കുറ്റവാളികൾക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരണമെന്ന് എം.ജി. യൂണിവേഴ്സിറ്റി എംപ്ളോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.പി മജീദ് ആവശ്യപ്പെട്ടു. കോൺഗ്രസ് അനുകൂല സംഘടനാംഗവും ബ്ളേഡ് മാഫിയയുടെ ആളുമായ ജീവനക്കാരനെ സംരക്ഷിക്കാനായി എംപ്ലോയീസ് അസോസിയേഷനെ കരിവാരിത്തേക്കുകയാണ്. കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ട വ്യക്തിയുടെ രാഷ്ട്രീയവും സംഘടനാംഗത്വവും ചർച്ചയാക്കുന്നത് ബ്ലേഡ് മാഫിയയ്ക്ക് വേണ്ട സഹായങ്ങൾ നൽകാനാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സർവകലാശാലയ്ക്കും അസോസിയേഷനുമെതിരെ പ്രചരിപ്പിക്കുന്ന കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും വിഷയത്തിൽ പഴുതുകളടച്ചുള്ള വിജിലൻസ് അന്വേഷണമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.