കാത്തിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സിജാ സക്കീറിനെ മുസ്ലീം ലീഗിൽ നിന്നും പുറത്താക്കി. ഇതേ ചൊല്ലി ലീഗിൽ ഭിന്നത രൂക്ഷമായി. ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറിയുമായ റഹ്മത്തുള്ള കോട്ടവാതുക്കൽ രാജി വെച്ചു. നടപടി പിൻവലിച്ചില്ലെങ്കിൽ കുടുതൽ പേർ രാജി വെയ്ക്കക്കാനുള്ള തീരുമാനത്തിലാണ്.

മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ .ഡി. എഫ് പിന്തുണയുള്ള സ്ഥാനാർത്ഥിക്ക് വോട്ടുചെയ്തതെന്ന് സിജാ സക്കീർ പറഞ്ഞു.ഇതിന്റെ ഭാഗമായിട്ടാണ് തന്നെ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുത്തത് .ഏരെക്കാലമായി കാഞ്ഞിരപ്പള്ളി മേഖലയിൽ കോൺ ഗ്രസും ലീഗും തമ്മിൽ അകൽച്ചയിലാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ സീറ്റിനെ ചൊല്ലിയും തർക്കമുണ്ടായി.