sasidharan


അടിമാലി : ഡ്രൈഡേയിൽ മദ്യ വിൽപന നടത്തിയ എല്ലക്കൽ മൂക്കിരിക്കാട്ടിൽ ശശിധരൻ (60) നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുഞ്ചിത്തണ്ണി ടൗണിലെ പീടിക മുറിക്കുള്ളിൽ മദ്യവിൽപ്പന നടത്തി വരുമ്പോഴാണ് അറസ്റ്റിലായത്.വിദേശ മദ്യം വാങ്ങി സൂക്ഷിച്ച് അവധി ദിവസങ്ങളിൽ ഇയാൾ വിൽപന നടത്തി വരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടിമാലിയിൽ നിന്നുള്ള എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്.ഈ സമയം മുറിക്കുള്ളിലിരുന്ന് മദ്യപിക്കുകയായിരുന്നഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പ്രതിയുടെ മുറിയിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ മദ്യവും എക്‌സൈസ് സംഘം കണ്ടെടുത്തു. അടിമാലി കോടതിയിൽ ഹാജരാക്കി.പ്രിവന്റീവ് ഓഫീസർ പി എച്ച് ഉമ്മറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എസ്.മീരാൻ ,എം. എസ്. ശ്രീ ജിത്ത്, ബി. എൽ. ലിബിൻ രാജ്, ഡ്രൈവർ എസ്.പി. ശരത് എന്നിവർ പങ്കെടുത്തു..