govind
ഗോവിന്ദ്

അടിമാലി: മജ്ജമാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായി ആനച്ചാൽ സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ ഗോവിന്ദ് സുമനസ്സുകളുടെ സഹായം തേടുന്നു.ആനച്ചാൽ വലിയ പുതുശ്ശേരി വീട്ടിൽ ജയകുമാർ- ഉഷാകുമാരി ദമ്പതികളുടെ ഇളയ മകനാണ് ഗോവിന്ദ്.മജ്ജമാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള ഈ പതിനേഴുകാരന് തിരികെ ജീവിതത്തിലേക്ക് നടന്നു കയറണമെങ്കിൽ സുമനസ്സുകളുടെ കനിവ് കൂടിയെ തീരു.ശസ്ത്രക്രിയക്കായി ഇരുപത് ലക്ഷത്തിലധികം രൂപ വേണം.ഈ വലിയ തുക കണ്ടെത്തുക ഗോവിന്ദിന്റെ നിർദ്ധന കുടുംബത്തിന് അപ്രാപ്യമാണ്.ഗോവിന്ദിനെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താൻ സുമനസ്സുകൾ കൈകോർത്തു .കേരള ബാങ്ക് ഡയറക്ടർ ബോഡംഗം കെ വി ശശി ചെയർമാനായും പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാർ കൺവീനറായും ചികിത്സാ സഹായ നിധി രൂപീകരിച്ചു.സംഭാവന ചെയ്യാനായി ഫെഡറൽ ബാങ്കിന്റെ കുഞ്ചിത്തണ്ണി ശാഖയിൽ 11800100204585 എന്ന നമ്പരിൽ അക്കൗണ്ട് (ഐഎഫ്‌സിഇ കോഡ്: എഫ്.ഡി.ആർ.എൽ0001180)തുറന്നതായി സഹായനിധി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അടിയന്തിരമായി മജ്ജമാറ്റിക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയാലെ ഗോവിന്ദിനെ തുടർ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനാകു.കരുണ വറ്റാത്ത മനസ്സുകളുടെ സഹായം ഗോവിന്ദിനായി അഭ്യർത്ഥിക്കുന്നുവെന്നും ചികിത്സാ സഹായനിധി ഭാരവാഹികൾപറഞ്ഞു.വാർത്താ സമ്മേളനത്തിൽ ചികിത്സ സഹായ നിധി ചെയർമാൻ കെ വി ശശി, കൺവീനർ വി ജി പ്രതീഷ്‌കുമാർ,അടിമാലി കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ടി കെ ഷാജി എന്നിവർ പങ്കെടുത്തു.