കോട്ടയം: എം.ജി. സർവകലാശാലയിൽ ധനകാര്യ പരിശോധന വിഭാഗം പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ട് രണ്ടു വർഷമായി ചർച്ച പോലും ചെയ്യുന്നില്ലെന്നത് ഗൗരവമുള്ള വിഷയമാണന്ന് എം.ജി യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ. മഹേഷ് ആരോപിച്ചു. റിപ്പോർട്ട് സർക്കാർ പുറത്തുവിടുകയും ഇത് സംബന്ധിച്ച അവ്യക്തതകൾ അടിയന്തിരമായി മാറ്റുകയും ചെയ്യണം. ഇത്രകാലം ഈ റിപ്പോർട്ട് വെളിച്ചം കാണാതിരുന്നതിന്റെ സാഹചര്യം സർക്കാരും സർവകലാശാലയും വ്യക്തമാക്കണമെന്നും മഹേഷ് പറഞ്ഞു.