
അടിമാലി . വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലും പരിസര പ്രദേശങ്ങളിലും അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ടെന്റ് ക്യാംപുകൾ വർദ്ധിക്കുന്നു. കാൽനട യാത്രയിലൂടെ ദുർഘടപാത താണ്ടിയെത്തുന്ന മലമുകളിലാണ് ടെന്റുകൾ കുടുതലായി സ്ഥാപിച്ചിട്ടുള്ളത്.
പഞ്ചായത്ത്, പൊലിസ് വകുപ്പുകളുടെ പ്രവർത്തന അനുമതിപത്രം ടെന്റുകൾക്ക് ആവശ്യമാണ്. എന്നാൽ ഇവയൊന്നും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.ലർക്കുംഎവിടെയുംടെന്റ്കെട്ടി താമസിക്കാം എന്ന അവസ്ഥവന്നതോടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്.കഴിഞ്ഞ ദിവസം മൂന്നാർ കരടിപ്പാറ മലമുകളിലെ പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് മരിച്ച കോതമംഗലം ചേലാട് വയലിൽ പറമ്പിൽ ഷിബിൻ ഷാർളിയും സംഘവും ടെന്റ് ക്യാംപിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നും ഞായറാഴ്ച രാവിലെ ട്രക്കിങിനിടെയാണ് കാൽ വഴുതി വീണ് മരിച്ചത്.ടെന്റ് ക്യാമ്പിൽ എത്തുന്ന സഞ്ചാരികൾക്ക് ഡി ജെ, ക്യാമ്പ് ഫയർ, ഗാനമേള തുടങ്ങിയ സൗകര്യങ്ങളും നടത്തിപ്പുകാർ ഒരുക്കി നൽകുന്നുണ്ട്. ഇതിനും അനുമതി പത്രം ആവശ്യമാണെങ്കിലും ഉണ്ടാകാറില്ലത്രെ. നാട്ടുകാരുടെ പരാതി ഉണ്ടായാലും പൊലീസ് അധികൃതർ നടപടി സ്വീകരിക്കാൻ കൂട്ടാക്കുന്നില്ല എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.