home

കോട്ടയം: സർക്കാർ ഹോമിയോപ്പതി വകുപ്പ് ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. ജില്ലയിലെ സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളിലും ആശുപത്രികളിലും രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ലഭിക്കും. ജീവനക്കാർ കൂടുതലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും കൊവിഡ് ക്ലസ്റ്ററുകളിലും പ്രതിരോധ മരുന്നുകൾ ലഭ്യമാക്കാൻ വകുപ്പ് സജ്ജമാണെന്ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: ജില്ലാ ഹോമിയോ ആശുപത്രി 0481 2302707, 9496801610, കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രി 0481 2430346, 9446477448, പാലാ സർക്കാർ ഹോമിയോ ആശുപത്രി 0482 200384, 9446509009.