കോട്ടയം: 2019 ഡിസംബർ 31 വരെയുള്ള സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്ത, പെൻഷന് അർഹരായവർക്ക് 20 വരെ അക്ഷയകേന്ദ്രങ്ങൾ വഴി ബയോ മെട്രിക് മസ്റ്ററിംഗ് നടത്താം. കിടപ്പുരോഗികൾക്ക് ഹോംമസ്റ്ററിംഗ് നടത്താം. മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഴി 28 വരെ ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തീകരിക്കാമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.