പ്രവിത്താനം: കോടിയാനിച്ചിറ ഭഗവതീ ക്ഷേത്രത്തിൽ അശ്വതി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8.30ന് സ്വാമി ഗുരുപ്രസാദ് ഓഫീസ് മന്ദിര ശിലാസ്ഥാപനകർമ്മം നിർവഹിക്കും. ക്ഷേത്രം തന്ത്രി ബാബു നാരായണൻ, പ്രസിഡന്റ് കെ.എസ് ഗോപി, സെക്രട്ടറി സജിമോൻ, ഖാജാൻജി കെ.വി ദിവാകരൻ, രക്ഷാധികാരി ഗോപി.എ.കെ, വൈസ് പ്രസിഡന്റ് ഷാജി ഗോപാലൻ, കൺവീനർ സജിമോൻ എന്നിവർ നേതൃത്വം നൽകും. തുടർന്ന് 9.30ന് പൊങ്കാല നേർച്ച നടക്കും. പൊങ്കാല നിവേദ്യം, അന്നദാനം, വൈകിട്ട് നിറമാല, ദീപാരാധന, സമ്പൂർണ അഹസ് എന്നിവ നടക്കും.