അതിരമ്പുഴ: മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള സർവകലാശാലയെ ഇടതു സർക്കാർ കള്ളന്മാരുടെ കേന്ദ്രമാക്കി മാറ്റിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. അതിരമ്പുഴ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വായ് മൂടി കെട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർക്ക് ലിസ്റ്റ് കച്ചവടത്തിലെ പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നും, യുണിവേഴ്‌സിറ്റിയിൽ നടക്കുന്ന അഴിമതികളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി.ഹരിദാസ് നേതൃത്വം നൽകിയ ധർണയിൽ മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജോസി സെബാസ്റ്റ്യൻ, സജി മഞ്ഞകടമ്പിൽ, കുഞ്ഞ് ഇല്ലംപള്ളി, പ്രിൻസ് ലൂക്കോസ്, അഡ്വ.ജയിസൺ ജോസഫ്, അഡ്വ.ഫിൽസൺമാത്യൂസ്, അഡ്വ.മൈക്കിൾ ജയിംസ്, അഗസ്റ്റിൻ ജോസഫ്, ജോറോയി പൊന്നാറ്റിൽ, എസ്.സുധാകരൻ നായർ, കെ.പി.ദേവസ്യാ, ബിജു വലിയമല, ജോസ് അമ്പലക്കുളം, ജോയി പൂവനിൽ കുന്നേൽ, പി.എ.ലത്തീഫ് ബി.മോഹനചന്ദ്രൻ , ജോബിൻ ജേക്കബ്, സാബു പീടിയക്കൽ, ബിനു ചെങ്ങളം, ജയിംസ് തോമസ്, സജിതടത്തിൽ, അന്നമ്മ മാണി, സക്കീർചങ്ങം പള്ളി, കെ.സി.ഡൊമിനിക്,സജി ജോസഫ്, റ്റി.ജോൺസൺ, ആർ.രവികുമാർ, ജൂബി ജോസഫ്, ജോയി വേങ്ങചുവട്, വിഷ്ണു ചെമ്മണ്ടവള്ളി, ജോജോ ആട്ടേൽ, അമുത റോയി, ഡെയിസി ബന്നി, ഷിമി സജി, ഐസി സാജൻ, രാജമ്മ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.